About PMF

പ്രവാസി മലയാളി ഫെഡറേഷൻ്റെ  പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ

പ്രവാസി മലയാളികളുടെ സർവോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത്, ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ. Uniting and Networking Malayalees around the World  എന്ന പ്രധാന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്താണ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തിക്കുന്നത്. ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്കും എങ്ങനെ പരിഹാരം കാണാം, അവരെ എങ്ങനെ സഹായിക്കുവാൻ സാധിക്കും എന്ന അടിസ്ഥാനത്തിലാണ് പിഎംഫ് പ്രവർത്തിക്കുന്നത്.

ഈ സംഘടനയിൽ (പ്രവാസി മലയാളി ഫെഡേറേഷൻ.PMF ൽ) അംഗങ്ങളാകുവാൻ അഗ്രഹിക്കുന്നവർ
മെബർഷിപ്പ് ഫോം ഉൾപ്പടെ. അതാതു രാജ്യത്തെമേൽകമ്മറ്റിക്ക്കൊ ടുക്കെണ്ടതാണ്. മേൽകമ്മറ്റി ഗ്ലോബൾകോർഡിനേറ്ററേയോ അസോസിയേറ്റട് കോർഡിനേറ്ററേയോ ഏൽപ്പിച്ച് ഐഡികാർഡ് ഉൾപ്പെടെ 1150രൂപാ ഫീസ് ആടയ്ക്കേണ്ടതാണ്. എങ്കിൽ മാത്രമെ പുതിയ യൂണീറ്റ് കമ്മറ്റികൾക്ക് അംഗീകരം ലഭിയ്ക്കുകയുള്ളു ഈ സംഘടനയ്ക്ക് ഒരു സംഘടനാ സംവിധാനം ഉണ്ട്(സംഘടന നിയമവലി)അതനുസരിച്ച്  വേണം യൂണിററുകൾ പ്രവത്തിക്കാൻ

 പിഎംഫ്-ന്റെ ചില പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ എന്ന് പറയുന്നത്:

 1. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും അതുപോലെതന്നെ രൂപവൽക്കരണത്തിനും പുരോഗതിക്കും പര്യാപ്തമായ നടപടികൾ കൈക്കൊള്ളുകയും ഇതിനായി സെമിനാറുകൾ, കോൺഫെറെൻസുകൾ, മീറ്റിംഗുകൾ തുടങ്ങിയവ സംഘടിപ്പിക്കുക.
 1. മലയാളീകളുടെ സാമൂഹികവും സാംസ്കാരികവുമായ ഏകീകരണത്തെ promote ചെയ്യുക.
 1. അടിയന്തിര സാഹചര്യത്തിലും അത്യവശ്യഘട്ടത്തിലും സാമ്പത്തീകവും നിയമപരവുമായ സഹായം നൽകുക.
 1. മലയാളീകളുടെ സാമൂഹികവും സാംസ്കാരികവുമായ ഏകീകരണത്തെ പ്രോത്സാഹിപ്പിക്കുക.
 1. ജീവകാരുണ്യ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ മുതലായവ ചെയ്യുക.
 1. പി.എം.ഫ്. മെമ്പർ ആയ ഏതെങ്കിലും പ്രവാസിക്ക് വിദേശത്തു ജോലി ചെയ്യുന്ന സമയത്തു എന്തെങ്കിലും അപകടം സംഭവിച്ചു അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ ആ കുടുംബത്തെ സഹായിക്കുന്ന പ്രവാസി സുരക്ഷാ പദ്ധതി നടപ്പാക്കുക.
 1. നമ്മൾ വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള എമർജൻസി ഉണ്ടായാൽ, പാസ്പോർട്ടോ മറ്റു യാത്രാരേഖകളോ നഷ്ടപ്പെടുകയോ, അപകടം സംഭവിക്കുകയോ, അസുഖം ബാധിക്കുകയോ ചെയ്‌താൽ അടിയന്തിര സഹായം ലഭ്യമാക്കുക. പിഎംഫ് യൂണിറ്റുകളുള്ള രാജ്യങ്ങളിലുള്ളവരെ ബന്ധപ്പെടുവാനുള്ള emergency telephone number ഉള്ള ഒരു database create ചെയ്തു മെമ്പർമാർക്കു നൽകുക. ഇത് വഴിയായി  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുമായി ബന്ധം സ്ഥാപിക്കുക.
 1. പ്രവാസി മലയാളികൾക്ക് കേരള ഗവൺമെന്റ് അനുവദിച്ചിട്ടുള്ള, പ്രതിയേകിച്ചും NORKA- യിൽ നിന്നും അനുവദിച്ചിട്ടുള്ളതും ലഭിക്കുന്നതുമായ ആനുകൂല്യങ്ങൾ നേടിയെടുക്കുക.
 1. എല്ലാ പിഎംഫ് മെമ്പർമാർക്കും, NORKA-യിൽ നിന്നും ലഭിക്കുന്ന ഇൻഷുറൻസ് (Accidental Death: Rs. 2 Lakhs, Permanent Total Disablement: Rs. 2 Lakhs, Partial Disablement: Rs. 1 Lakh and the total premium for three years is Rs. 300 only and it is renewable) പദ്ധതിയുടെ ഭാഗമായ Pravasi Identity Card നൽകുക.
 1. പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും പ്രവാസി ശബ്ദം ഗവണ്മെന്റ് തലത്തിൽ ശ്രദ്ധിക്കപ്പെടുവാനുമായി കേരളത്തിൽ PMF യൂണിറ്റുകൾ സ്ഥാപിക്കുക.
 1. പി.എം.ഫ്. മെമ്പർമാർക്ക് കേരളത്തിൽ അവരുടെ legal, medical, social, government-related ആവശ്യങ്ങൾക്കായുള്ള സഹായവും ഉപദേശവും നൽകുക.
 1. പ്രവാസി പുനരധിവാസ പദ്ധതി നടപ്പിക്കലാക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക.
 1. യൂറോപ്യൻ റീജിയൺ, ഗൾഫ് റീജിയൺ, ഗ്ലോബൽ കോൺഫറൻസുകൾ സംഘടിപ്പിടിച്ചു കുടുംബ സംഗമങ്ങൾ നടത്തുക വഴിയായി ലോകമെമ്പാടുമുള്ള മലയാളീകളുമായി social networking ഉണ്ടാക്കുക.
 1. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി [Medicine, Engineering, Hotel and Tourism Management, Business Management, Economics, etc.] വരുവാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് എല്ലാവിധ നിർദേശങ്ങളും സഹായവും നൽകുക.