മോൻസൺ മാവുങ്കലിനെ പിഎംഎഫ് രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

പുരാവസ്തു വിൽപ്പനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി മോൻസൺ മാവുങ്കലിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പിഎംഎഫ് ഗ്ലോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാൻ, ബിജു കർണൻ, ജോൺ റാൽഫ്, ജോർജ് പടിക്കകുടി, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നിവർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി മോൻസൺ മാവുങ്കൽ പിഎംഎഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

P P Cherian
Dallas, US
Media Coordinator