ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുകുന്നതിനു വേഗം കൂടുന്നു

ലണ്ടന്‍: ഉത്തര അത്ലാന്‍റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകുന്നതിനു വേഗം കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മഞ്ഞുരുകുന്നതിനു വേഗം കൂടുന്നതു കാരണം മറ്റിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും കടലിനോടു ചേര്‍ന്ന മേഖലകളും മുങ്ങാനുള്ള സാധ്യത വര്‍ധിച്ചു വരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സാധാരണ സ്വാഭാവികമായ കാലാവസ്ഥ പ്രതിഭാസങ്ങള്‍ക്ക് അനുസരിച്ചാണ് മഞ്ഞുപാളികള്‍ ഉരുകുക. എന്നാലിപ്പോള്‍ അന്തരീക്ഷോഷ്മാവ് ക്രമാതീതമായി വര്‍ധിച്ചതാണ് മഞ്ഞുരുകലിന് വേഗംകൂട്ടിയത്. 

ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ 10 എണ്ണവും കടലോരങ്ങളിലാണ്. 1917നും 2017നുമിടെ 1.4 സന്‍െറിമീറ്ററിലേറെ സമുദ്രനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം വര്‍ധിക്കുന്നതിനനുസരിച്ച് കടല്‍നിരപ്പും വര്‍ധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇര്‍വിന്‍ യൂനിവേഴ്സിറ്റിയിലെ എര്‍ത്ത് സയന്‍സ് വിഭാഗം