ബിക്കിനി കൈ്ളമ്പര്‍ കൊക്കയില്‍വീണു മരിച്ചു

ബീജിങ്: ബിക്കിനി കൈ്ളമ്പര്‍ എന്നറിയപ്പെടുന്ന പ്രശസ്തയായ പര്‍വതാരോഹക ഗിഗി വൂവി കൊക്കയില്‍ വീണു മരിച്ചു. 36 വയസായിരുന്നു ഗിഗിക്ക്. പര്‍വതാരോഹണത്തിനിടയിലാണ് അപകടം. പര്‍വതങ്ങള്‍ കീടക്കിയ ശേഷം മുകളില്‍ ബിക്കിനി ധരിച്ച് ഫോട്ടോയെടുക്കുന്ന ശീലം കാരണമാണ് ബിക്കിനി കൈ്ളമ്പര്‍ എന്ന പേരു കിട്ടിയത്. 

നാല് കൊല്ലത്തിനുള്ളില്‍ നൂറോളം മലനിരകളില്‍ കയറിയതായി ഗിഗി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. തായ്വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വീണ ഗിഗിക്ക് ഗുരുതരമായി പരുക്കേറ്റതു മൂലം ചലിക്കാന്‍ സാധിക്കുന്നില്ല എന്ന് സാറ്റ്ലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

എട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് 25 ദിവസം നീണ്ടു നില്‍ക്കുന്ന പര്‍വതാരോഹണത്തിന് ഗിഗി പോയത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെയെത്തുവാന്‍ കഴിഞ്ഞില്ല. അപകടം സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. 

ഇതുവരെയും മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മഞ്ഞ് മൂടിയത് കാരണം ഗിഗിയുടെ മൃതശരീരം വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.