ഓസ്ട്രിയ പിഎംഎഫ് നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ചു.

വിയന്ന ∙ പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ നാഷനൽ കമ്മിറ്റിയെ ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ പ്രഖ്യാപിച്ചു.

ഫിലോമിന നിലവൂർ(പ്രസിഡന്റ്),ബേബി വട്ടപ്പിള്ളി(ജന. സെക്രട്ടറി), ജോർജ് പടിക്കകുടി(ട്രഷറർ), സാജൻ പട്ടേരി(എക്സിക്യൂട്ടീവ്), അബ്രഹാം കുരുട്ടുപറമ്പിൽ (എക്സിക്യൂട്ടീവ്), ജോസ് തോമസ് നിലവൂർ (എക്സിക്യൂട്ടീവ്)

പ്രസിഡന്റ് ഫിലോമിനായുടെ നേതൃത്വത്തിലായിരിക്കും ഓസ്ട്രേലിയൻ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയെന്ന് പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ പറഞ്ഞു. ഓസ്ട്രിയായിൽ പ്രവാസികളായി കഴിയുന്ന മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിച്ചുപരിഹാരം കണ്ടെത്തുന്നതിനും, അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രയ്തനിക്കുമെന്ന് ഫിലോമിന പറഞ്ഞു.

പുതുതായി നിയോഗിക്കപ്പെട്ട ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ പ്രസിഡന്റ് എം. പി. സലിം, ജനറൽ സെക്രട്ടറി ജോൺ വർഗീസ്, അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ അഭിനന്ദിച്ചു.