ട്രെയ്നുകള്‍ അധികം വൈകിയാല്‍ മുഴുവന്‍ പണവും തിരികെ

ജനീവ: ട്രെയ്നുകള്‍ കാര്യമായി വൈകിയില്‍ യാത്രക്കാര്‍ക്ക് ടിക്കന്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കുന്നത് പരിഗണനയിലാണെന്ന് സ്വിസ് ഫെഡറല്‍ റെയ്ല്‍വേയ്സ് സിഇഒ ആന്‍ഡ്രിയാസ് മെയെര്‍. 

ട്രെയ്ന്‍ ഒരു മണിക്കൂറിലധികം വൈകിയാല്‍ പരമാവധി പത്തു ഫ്രാങ്കും ഫസ്ററ് ക്ളാസ് യാത്രക്കാര്‍ക്ക് പരമാവധി പതിനഞ്ച് ഫ്രാങ്കും മാത്രമാണ് ഇപ്പോള്‍ തിരികെ നല്‍കുന്നത്. ദീര്‍ഘദൂര സര്‍വീസുകളായ ഐസി, ഐസിഎന്‍ എന്നിവയില്‍ മാത്രമാണ് ഈ സൗകര്യം.

ചെറിയ തുകയ്ക്ക് പലപ്പോഴും പണത്തിനു പകരം കോഫി വൗച്ചറാണ് കിട്ടുക. പലപ്പോഴും തനിക്കു തന്നെ ഇക്കാര്യത്തില്‍ നാണക്കേട് തോന്നാറുണ്ടെന്ന് മെയര്‍ പറയുന്നു. 

നിശ്ചിത പരിധിയില്‍ കൂടുതല്‍ വൈകിയാല്‍ ടിക്കറ്റ് നിരക്കിന്റെ അമ്പത് ശതമാനവും അനിയന്ത്രിതമായി വൈകിയാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുക എന്നതാണ് പരിഗണനയിലുള്ളത്.