അവലോകനയോഗവും തുടന്ന് ഇഫ്താർ വിരുന്നും നടത്തി

 ശാന്തിഭവൻ പാലിയേറ്റീവ് കെയറും പ്രവാസി മലയാളി ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ 2019 മെയ് 21 ന് ദമ്മാം ഹോളിഡൈയ്സ് ഹോട്ടലിൽ ഫാദർ ജോയ് കോട്ടുരച്ചന്റെ നേതൃത്വത്തിൽ ഭാവികാര്യങ്ങളുടെ ഒരു അവലോകനയോഗവും തുടന്ന് ഇഫ്താർ വിരുന്നും നടത്തി.ഇന്നലെ വൈകുന്നേരം ദമ്മാം ഹോളിഡെയ്സ് ഹോട്ടലിൽ ശാന്തിഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റലിന്റെ അദ്ധ്യക്ഷൻ ഫാദർ റഫ. ജോയ് കൂത്തൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം 2019 ലെ ശാന്തി ഭവൻ വാർഷികാഘോഷം പി എം എഫ് പങ്കാളിത്തത്തോടെ ഒക്ടോബർ മാസം രണ്ടാം വാരം സൗദി അറേബ്യയിലെ ദമ്മാമിൽ കോബ്രാ പാർക്കിൽ വെച്ച് വിപുലമായിനടത്തുവാൻ തീരുമാനിച്ചു.
ആയിരക്കണക്കിന്ന് കിടപ്പ് രോഗികളുടെ ആശ്രയകേന്ദ്രമായി കേരളത്തിലെ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ശാന്തിഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റലിന്റെ പ്രവർത്തനം കേരളത്തിൽ പതിനാല് ജില്ലകളിലേക്കും വ്യാപിപ്പിക്കുവാൻ ശ്രമം ആരംഭിച്ചു.
പി എം എഫ് ദമ്മാം റീജണൽ കമ്മിറ്റി ഭാരവാഹികളുടേയും ദമ്മാം പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക നേതാക്കളുടേയും പങ്കാളിത്തത്തോടെ നടന്ന യോഗം ജൂൺ മാസം ആദ്യവാരം സ്വാഗതസംഘം രൂപീകരിക്കുവാൻ പി എം എഫ് ഗ്ലോബൽ ട്രഷറർ നൗഫൽ മടത്തറ, സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകം, ഇന്ത്യൻ സ്കൂൾ ചെയർമാൻ
സുനിൽ മുഹമ്മദ്, സാംസ്കാരിക പ്രവർത്തകരായ എബ്രഹാം വാഴക്കാല, ബാബു തോമസ്, ബിജു ദേവസ്യ, താജുദ്ദീൻ എന്നിവരെ ചുമതലപ്പെടുത്തി