വീണ്ടും ആന്തൂർ ??

ആന്തൂരിന്റെ അലയൊലിയടങ്ങും മുമ്പേ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പ്രവാസി സംരംഭകന്റെ പരാതി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സൗത്ത് തറയിൽ പുത്തൻവീട്ടിൽ ജോയി പി.സാമുവലാണ് അങ്ങാടിക്കലിൽ ട്രോപ്പിക്കൽ കോഴിഫാം ആരംഭിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തന്നെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പീഡിപ്പിക്കുകയാണെന്ന് പരാതി നൽകിയത്. ഇവരുടെ സ്വാധീനം കാരണം ഒരു ഫാം തുടങ്ങാൻ സാധിക്കാതിരുന്നപ്പോൾ വീട്ടിൽ പശുവളർത്തൽ ആരംഭിച്ചു. എന്നാൽ അതിൽ പങ്കാളിയാകുകയും നോക്കി നടത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞദിവസം കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു