PMF ഡയരക്ടർ ബോർഡ് തീരുമാനങ്ങൾ

12/09/2019 ന് തൃശ്ശൂർ പാലിയേറ്റീവ് ഹോസ്പിറ്റലിൽ വച്ച് നടന്ന വള്ളസദ്യക്ക് ശേഷം pmF ചെയർമാൻ ഡോ: ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന PMF ഡയരക്ടർ ബോർഡ് തീരുമാനങ്ങൾ

1, ഗ്ലോബൽ സമ്മേളനം ജനുവരിയിൽ വാഗമണ്ണിൽ വച്ച് നടത്തുo

2, പാലിയേറ്റീവ് ഹോസ്പിറ്റൽ വാർഷിക സമ്മേളനം ഡിസംബറിൽ ഹോസ്പിറ്റലിൽ വച്ച് നടക്കുന്നതിൽ PMF സഹകരിക്കും

3, ഗ്ലോബൽ സമ്മേളനത്തോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതാണ്

4, ID കാർഡ് ഇല്ലാത്ത ഒരാളെ പോലും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുപ്പിക്കുകയോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുത്താനോ പാടില്ല, യൂണിറ്റുകൾ പ്രത്യേകം ശ്രദ്ധിക്കുക

5, നിലവിലുള്ള ഗ്ലോബൽ അകൗണ്ട് (Alc) കേരള state കമ്മറ്റിക്ക് കൈമാറി

6, ഗ്ലോബലി നാ യി പുതിയ A/C പ്രവാസി മലയാളി ഫെഡറേഷൻ (TSR/ CA/103-2017 NGO )യുടെ പേരിൽ തുടങ്ങുന്നതിനു തീരുമാനിച്ചു

7, ഗ്ലോബൽ ഡയരക്ടർ ബോർഡ് അംഗം Adv.ബിജു കണ്ണനെ ശാന്തി ഭവൻ പാലിയേറ്റീവ് കെയറിന്റെ PMF പ്രതിനിധിയായി തിരഞ്ഞെടുത്തു, യോഗത്തിൽ ശാന്തി ഭവൻ പാലിയേറ്റീവ് 4-ാം പേട്രനായി ബിജു കർണ്ണ റെ ഹോസ്പിറ്റൽ ചെയർമാൻ ഫാ: ജോയ് കൂത്തൂർ പ്രഖ്യാപിച്ചു

8, ID കാർഡ് പ്രിവിലേജ് ആക്കുന്നതിന് ഷോപ്പുകളുമായി ചർച്ച ചെയ്ത് അടുത്ത മീറ്റിംഗിൽ പ്രഖ്യാപിക്കും

9, ഗ്ലോബൽ കമ്മറ്റി തിരഞ്ഞെടുപ്പ്: ‘,,,,,,,,,നാഷ്ണൽ കമ്മറ്റിയിൽ നിന്ന് രണ്ടാളെ ഗ്ലോബൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത് 2019 നവംബർ 25 ന് മുൻപ് ഡയരക്ടർ ബോർഡിന് സമർപ്പിക്കേണ്ടതാണ്

10,നവംബർ 25 ന് 9.00PM (IST 21,00)ന് ശേഷം ലഭിക്കുന്ന ഏതൊരു പത്രികകളും യാതൊരു കാരണവും കൂടാതെ തള്ളുന്നതാണ്

11, ദിവസവും സമയവും എന്നത് ഇന്ത്യൻ സ്റ്റാൻഡേഡ് ടൈoആണ്

12, പത്രികകൾ സമർപ്പിക്കാത്ത നാഷണൽ കമ്മറ്റികളിൽ നിന്ന് ഡയരക്ടർ ബോഡ് നേരിട്ട് രണ്ട് അംഗങ്ങളേയും നോമിനേറ്റ് ചെയ്യുന്നതാണ് :,,,,,, ഈ നോമിനേഷൻ ചോദ്യം ചെയ്യപ്പെടാത്തതാണ്

13, ഗ്ലോബൽ തിരഞ്ഞെടുപ്പ് നടക്കുന്നപക്ഷം ഓരോ നാഷണൽ കമ്മറ്റികളിലുമുള്ള , നാഷ്ണൽ കോഡിനേറ്റർ, നാഷണൽ പ്രസിഡൻറ്, നാഷണൽ സെക്രട്ടറി, നാഷ്ണൽ ട്രഷറർ,,,, എന്നിവർക്ക് വോട്ടവകാശം ഉണ്ടായിരിക്കും

14, നാഷണൽ കമ്മറ്റികളിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുന്ന പക്ഷം യൂണിറ്റുകളിൽ നിന്ന് ഇതേ മാനദണ്ഡം തന്നെ അനുവർത്തിക്കേണ്ടതാകുന്നു

15, യൂണിറ്റ് തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ 2019ഒക്ടോബർ 31 ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തേണ്ടതാകുന്നു

16, തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരംഗത്തിനും PMF ID കാർഡ് ഉണ്ടാകേണ്ടണ്ടതും ID റജിസ്ട്രർ ചെയ്യേണ്ടതും അംഗത്തിന്റെ പേരിനൊപ്പം ID കാർഡ് നമ്പറും യൂണിറ്റും ,നാഷ്ണൽ കമ്മറ്റിയുടെ പേരും നൽകേണ്ടതാണ്

എന്ന്
PMF
ഡയരക്ടർ ബോർഡ്

12/09/2019