പ്രവാസികളുടെ പുനരധിവാസവും കേരളത്തിലെ സാധ്യതയും

പ്രവാസികളുടെ പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി മലയാളി ഫെഡറേഷൻ ലോകത്തെമ്പാടുമുള്ള പ്രവാസി സമൂഹവും കേരള കൃഷിവകുപ്പ് മന്ത്രിയുമായി “Webinar”
സംഘടിപികുന്നു
ലോകത്തെന്നപോലെ കടുത്ത സാമ്പത്തിക തിരിച്ചടിയാണ് കേരളവും പ്രതീക്ഷിക്കുന്നത്.

കാലാകാലമായി കേരളത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച പ്രവാസികൾ പലരും ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നസാഹചര്യവുമുണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ തേടുകയാണ് കേരള സർക്കാർ. ഇതിനായി സംരംഭകത്വ വികസനത്തിന് ഊന്നൽ നൽകണമെന്നാണ് പൊതുവായുള്ള ആശയം കൂടാതെ കേരളത്തിൽ കാര്ഷികത്തിനു കൂടുതൽ പ്രാധാന്യം നൽകി വരുകയാണ്. ഈ സാഹചര്യത്തിൽ, കേരളത്തിലെ സ്വയം തൊഴിൽ, സംരഭകത്വ മേഖലയിലെ സാധ്യതകളും, അതിനായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങളും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

പി എം ഫ് നടത്തുന്ന രണ്ടാമത്തെ വെബിനാറിൽ *പുനരധിവാസവും കേരളത്തിലെ സാധ്യതയും* എന്ന വിഷയത്തിൽ കേരളത്തിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ചും, ഇതിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും പ്രവാസികളുമായി സംവദിക്കാൻ ബഹു. കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ മുഖ്യ അതിഥി ആയി എത്തുന്നു.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്കും, സ്വന്തമായി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചർച്ച അത്യന്തം പ്രയോജനകരമാവും.

Zoom: 474 496 9411
Password: 431343
Friday, 12 ജൂൺ 2020
രാത്രി 9 മുതൽ 11 വരെ ഇന്ത്യൻസമയം

ചർച്ചയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിഷയ സംബന്ധ ചോദ്യങ്ങൾ +91 907 217 2404 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യേണ്ടതാണ്.
*(Admission depends on slot)*
https://us02web.zoom.us/j/4744969411?pwd=VTlRNzNWUEdsbVRNb3RiSC9NdnRGZz09