കരിപ്പൂർ വിമാന ദുരന്തം,  പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു

ന്യൂയോർക് : പതിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിക്കുന്നതായും , പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും  പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ, ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യുപനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം,  അസിസ്റ്റന്റ് കോഓർഡിനേറ്റർനൗഫൽ മടത്തറ, വനിതാ കോർഡിനേറ്റർ അനിത പുല്ലയിൽ, കേരള പ്രസിഡണ്ട് ബേബിമാത്യു, കേരള കോഓർഡിനേറ്റർ ബിജു തോമസ്, കേരള സെക്രട്ടറി ജേഷിൻ പാലത്തിങ്കൽ എന്നിവർ പുറത്തിറക്കിയ  വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്രവാസികളായി കഴിയുന്ന കേരളീയരെ നാട്ടിൽ എത്തിക്കുന്നതിന് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന  പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകർ ഈ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നു പ്രസിഡന്റ് പറഞ്ഞു.
 
കൊറോണയും, മഴക്കെടുതിയും അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക് വിമാനാപകടം കൂടുതൽ ആഘാതം ഏല്പിച്ചിരിക്കുകയാണ്.  .
ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും സമയോചിതമായി ഇടപെട്ട നാട്ടുകാർക്കും നിയമ പാലകർക്കും ആരോഗ്യ പ്രവർത്തകർക്കും, ആംബുലൻസ് സേവകർക്കും രക്ത ദായകർക്കും പ്രത്യേക നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നതായി പ്രസിഡണ്ട് അറിയിച്ചു.
 
കോവിഡ് കാലമായതിനാൽ വിസിറ്റ്‌ വിസയുള്ളവരും , പ്രായമായവരും, ഗർഭിണികലും , കുട്ടികളും, തൊഴിൽ നഷ്ടപ്പെട്ടവരും ആയപ്രവാസികൾ വളരെ  സന്തോഷത്തോടെ  നാട്ടിലേക്ക്മടങ്ങിയപ്പോൾ ഉണ്ടായ ഈ ദുരനുഭവത്തിൽ അവരുടെ ദുഃഖത്തിൽ പി എം എഫ് പങ്കുചേരുന്നതായും തുടർന്നും  വേണ്ടുന്ന എല്ലാ സഹായ സഹകരണവും നൽകുമെന്ന് ഗ്ലോബൽ നേതാക്കൾ അറിയിച്ചു
 

റിപ്പോർട്ട്;പി .പി ചെറിയാൻ(ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ)