പി എം എഫ് “സ്നേഹപൂവം സബർമതി” പ്രശസ്ത മലയാള സിനിമ താരം ശ്രീമതി ഷീല ഉൽഘടനം ചെയ്തു

പി എം എഫ് “സ്നേഹപൂവം സബർമതി” പ്രശസ്ത മലയാള സിനിമ താരം ശ്രീമതി ഷീല ഉൽഘടനം ചെയ്തു- പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക് :രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി പി എം എഫ് ഗ്ലോബൽസംഘടന ഒക്ടോബര് 2 നു സ്നേഹപൂവം സബർമതി എന്ന പേരിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി .ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പുതുമയാർന്ന ടെലിഗ്രാം പരിപാടിയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അനേകം പേർ പങ്കെടുത്തു

ശ്രീമതി ചിഞ്ചു ടീച്ചറുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച ഭാവാഭിനയ ചക്രവർത്തി ശ്രീ. മധു, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ ഗ്ലോബൽ ട്രഷറർ ശ്രീ സ്റ്റീഫൻ കോട്ടയം പി എം എഫ് ഇന്ത്യൻ കോഓർഡിനേറ്റർ അഡ്വക്കേറ്റ് ശ്രീമതി പ്രേമ മേനോൻ, കേരള സ്റ്റേറ്റ്‌ പ്രസിഡണ്ട് ശ്രീ ബേബി മാത്യു കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ശ്രീ ബിജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു ഗ്ലോബൽ സെക്രെട്ടറി ശ്രീ വര്ഗീസ് ജോൺ സ്വാഗതം ചെയ്തു.

പ്രശസ്ത ഗ്രന്ഥ ചരിത്രകാരൻ ശ്രീ പി ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി കവിയും ഗാനരചയിതാവുമായ ശ്രീ പി കെ ഗോപി ,അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി മുൻ ചെയർമാനും കോഓർഡിനേറ്റർ ആയ പ്രൊഫസർ അലി നദീം റിസവി, പ്രൊഫഷണൽ പവർ ലിഫ്റ്ററും ആം റെസ്റ്റലറും ആയ ശ്രീമതി മജ്‌സിയ ബാനു, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റർ ഡയറക്ടർ ആയ ഡോക്ടർ രാധാകൃഷ്ണൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു പി എം എഫ് അസ്സോസിയേറ്റ് കോഓർഡിനേറ്റർ ശ്രീ നൗഫൽ മടത്തറ നന്ദി പ്രകടനം നടത്തുകയും ശ്രീ മൊയ്‌ദീൻ മാസ്റ്റർ കെങ്കേമമായി പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

ഈ പ്രോഗ്രാമിന്റെ വിജയത്തിനായി സഹകരിച്ച ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കൾക്കും പി എം എഫ് സ്റ്റിയറിംഗ് കമ്മിറ്റിക്കും ലോകത്തിലെ പി എം എഫ് ഭാരവാഹികൾക്കും കുടുംബങ്ങൾക്കും മറ്റെല്ലാവർക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി ഗ്ലോബൽ പ്രസിഡണ്ട് ശ്രീ എം പീ സലീം ഗ്ലോബൽ സെക്രട്ടറി ശ്രീ വര്ഗീസ് ജോൺ ഗ്ലോബൽ ട്രഷറർ ശ്രീ സ്റ്റീഫൻ കോട്ടയം അസ്സോസിയേറ്റ് കോഓർഡിനേറ്റർ ശ്രീ നൗഫൽ മടത്തറ എന്നിവർ അറിയിച്ചു

 

 

P.P.cherian BSc, ARRT
Freelance Reporter,Dallas
Ph:214 450 4107