പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷിക്കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു വെർച്ചൽ സ്റ്റുഡിയോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുന്നിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൃഷിവകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ മികച്ച പ്രവാസി കർഷകനെയും, കേരളത്തിലെ മികച്ച കർഷകനെയും ആദരിക്കും. പ്രവാസി മലയാളി ഫെഡറേഷന്റെ ലോഗോ പ്രകാശനവും, ഫ്ലാഗും, പ്രവാസി മലയാളി ഫെഡറേഷന്റെ ടൈറ്റിൽ സോങ്ങും പ്രകാശനവും നടക്കും. പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും ടി വി സംസ്കാരയുടെ ചെയർമാനുമായ മോൺസൺ മാവുങ്കലിന്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ സംഘടിപ്പിക. സ്റ്റേറ്റ് സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ സ്വാഗതം നേരുന്ന പരുപാടിയിൽ പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷത വഹിക്കും. സംസ്ഥാന കോഡിനേറ്റർ ബിജു കെ തോമസ് അതിഥികളെ പരിചയപ്പെടുത്തും. തീം സോങ്ങ് എറണാകുളം ജില്ലാ കളക്ടർ നിർവഹിക്കും. പ്രൊഫസ്സർ എം കെ സാനു മുഖ്യ പ്രഭാക്ഷണം നടത്തും. ചലച്ചിത്ര താരം ബാല, ജയരാജ്‌ വാരിയർ, ഡോ :ജോസ് കാനാട്ട്, ജോസ് മാത്യു പനച്ചിക്കൽ, എം പി സലിം,വർഗീസ് ജോൺ, നൗഫൽ മടത്തറ, സ്റ്റീഫൻ കോട്ടയം,.ജോർജ് പടിക്കക്കുടി, സാബു ചെറിയാൻ, ബിജു കർണൻ, പി പി ചെറിയാൻ, ജോസഫ് പോൾ, പ്രേമ മേനോൻ, ജയൻ പി, സാജൻ പട്ടേരി,എന്നിവർ ആശംസകൾ അർപ്പിക്കും, ഉദയകുമാർ നന്ദി രേഖപ്പെടുത്തും,