മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നിർധരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൊടുത്തു സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി മലയാളി Federation കടുത്തുരുത്തി യൂണിറ്റ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ മൊബൈൽ ഫോൺ വിതരണം ചെയ്തു.
സ്പോൺസർ ചെയ്തത് ശ്രീമതി അമ്മാൾ കുട്ടി സൈമൺ ഇലക്കാട്ട്. കേരള PMF പ്രസിഡൻ്റ് ശ്രീ ബേബി ഇലക്കാട്ടിൻ്റെ വസതിയിൽ കൂടിയ സമ്മാന ദാന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൈനമ്മാ സാജു അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിർമല ജിമ്മി മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ. P.V.സുനിൽജില്ലാ പഞ്ചായത്ത് അംഗങ്ങൾ ശ്രീ. ജോസ് പുത്തൻ കാല, ശ്രീ.P.M.മാത്യൂ, കേരള കോൺഗ്രസ് നേതാവ്, ശ്രീ. സ്റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു