സൗദി അറേബ്യയില്‍ PMF ൻ്റെ പുതിയ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. സൗദിയില്‍ നിന്നുള്ള പിഎംഫ് ഗ്ലോബല്‍ കമ്മിറ്റി അംഗമായ ഉദയകുമാറിന്റെയും ഗ്ലോബല്‍ ഖജാന്‍ജി സ്റ്റീഫന്‍ ജോസഫ് കോട്ടയത്തിന്റെയും നേതൃത്വത്തില്‍ റിയാദ് റമദാ ഹോട്ടലില്‍ നടന്ന യോഗത്തില്‍ പഴയ നാഷണല്‍ കമ്മിറ്റി പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. പ്രശസ്ത കഥാകൃത്തും നാടക രചയിതാവും സംവിധായകനുമായ അനില്‍നാരായണയുടെ നേതൃത്വത്തിലാണ് (പ്രസിഡന്റ്) സൗദി അറേബ്യ പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ നാഷണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ജീവ കാരുണ്യ പ്രവത്തകനും വ്യവസായ പ്രമുഖനുമായ ഡോ. മജീദ് ചിങ്ങോലിയാണ് നാഷണല്‍ കോര്‍ഡിനേറ്റര്‍. പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി അറേബ്യയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം കൊടുക്കുക ഈ കമ്മിറ്റി യായിരിക്കുമെന്നു പിഎംഫ് ഗ്ലോബല്‍ നേതൃത്വം വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. സൗദിയില്‍ പിഎംഫ് യൂണിറ്റ് കമ്മിറ്റികളുടെ പുനസംഘടന ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. 52 രാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പിഎംഫിന്റെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. പുതിയ നാഷണല്‍ കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍ ഭാരവാഹികള്‍: ജനറല്‍ സെക്രട്ടറി നൗഷി കണ്ണൂര്‍, ട്രഷറര്‍ ബോബി ജോസഫ്, സെക്രട്ടറി- സുനില്‍ മംഗലശ്ശേരി, സന്തോഷ് മുല്ലശേരി, വൈസ് പ്രസിഡന്റ് – സജി പണിക്കര്‍, ഹബീബ് കണിയറക്കല്‍, ജീവകാരുണ്യ കണ്‍വീനര്‍- അബൂബക്കര്‍ സിദ്ധിക്ക്, കണ്ണൂര്‍ ഷെരിഫ്, കലാ വിഭാഗം കണ്‍വീനര്‍- തങ്കച്ചന്‍ വര്‍ഗീസ്, ഡോ. ജിനോ ജോസ്, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍- അസ്‌ലം പാലത്ത്, ബിനോയ് ജോര്‍ജ്, ഡോ. ബിജു ജോസഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍- മാത്യു വര്‍ഗീസ്, സ്റ്റാന്‍ലി എബ്രഹാം.